ജോജുവും അനശ്വരയും പ്രധാന കഥാപാത്രങ്ങള്‍; അവിയല്‍ റിലീസ് ഏപ്രില്‍ 7ന്

ജോജു ജോര്‍ജും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അവിയല്‍ റിലീസിന് എത്തുന്നു. ഏപ്രില്‍ 7ന്് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാനില്‍ മുഹമ്മദാണ്്.

പോക്കറ്റ് എസ്‌ക്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഷാനിലിന്റെതാണ്. പുതുമുഖമായ സിറാജ്ജുദ്ധീനാണ് ചിത്രത്തിലെ നായകനായെത്തുന്നത്.

ചിത്രത്തില്‍ കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതിതീവ്രമായ ആത്മ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്.
മനു മഞ്ജിത്, നിസ്സാം ഹുസൈന്‍, മാത്തന്‍, ജിസ് ജോയ് തുടങ്ങിയവരുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ, ശരത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മേഘ മാത്യു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, കലാ സംവിധാനം ബംഗ്ലാന്‍ . സ്റ്റീല്‍സ് മോജിന്‍, ഡിസൈന്‍സ് യെല്ലോ ടൂത്ത്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News