സോളാര്‍ കേസ്; MLA ഹോസ്റ്റലിലെ പരിശോധന അവസാനിച്ചു

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ സംഘം നടത്തിയ പരിശോധന അവസാനിച്ചു. പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടു. ഹൈബി ഇഡന്‍ താമസിച്ചിരുന്ന നിള 33 , 34 റൂമുകളിലാണ് പരിശോധന നടന്നത്. ഈ മുറികളില്‍ വെച്ച് ബലാത്സംഘം ചെയ്തു എന്നാണ് ഇരയുടെ പരാതി. ഇരയുമൊത്ത് സീന്‍ മഹസര്‍ തയ്യാറാക്കാന്‍ ആയിരുന്നു പരിശോധന. ഇരയും സിബിഐ സംഘവും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.

2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News