9 മില്ല്യണ്‍ കടന്ന് മഹാവീര്യര്‍ ടീസര്‍; നന്ദി അറിയിച്ച് നിവിന്‍ പോളി

നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മഹാവീര്യര്‍ ടീസര്‍ 9 മില്ല്യണ്‍ കാഴ്ചകളുമായി കുതിപ്പ് തുടരുന്നു. ആറു മില്ല്യണ്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍ പോളി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരുന്നു.

മഹര്‍ഷിയായി നിവിന്‍ പോളിയും രാജാവായി ആസിഫ് അലിയുമാണ് ചിത്രത്തിലെത്തുന്നത്. മോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായി ടൈം ട്രാവല്‍ ഫാന്റസി ചിത്രത്തിനായി കാത്തിരിക്കുന്നവെന്നാണ് ആരാധകരുടെ പ്രതികരണം.

പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നതെന്നാണ് വിവരം. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സംസ്ഥാന അവാര്‍ഡ് ജേതാവ് ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇഷാന്‍ ചാബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്ര സംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News