
2021 – 22 സാമ്പത്തിക വര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പ് ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 88.6 ശതമാനം. 2021- 22 സാമ്പത്തിക വര്‍ഷം മൊത്തം 925 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച പദ്ധതി വിഹിതം. ഇതില്‍ 819.53 കോടി രൂപ ചെലവഴിച്ചു. 38 പദ്ധതികളിലായി 551 ഘടകങ്ങള്‍ക്കാണ് പദ്ധതിവിഹിതം ഉപയോഗിച്ചത്.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈന്‍ ആയി പദ്ധതികള്‍ നടപ്പാക്കാനായി. ഓഫീസുകള്‍ ഇ -ഓഫീസുകള്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടന്നു.
കൊവിഡ് കാലത്തും ഇത്രയും ഉയര്‍ന്ന രീതിയില്‍ പദ്ധതി വിഹിതം ചെലവഴിക്കാന്‍ ആയത് ചരിത്ര നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. പദ്ധതി വിനിയോഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദനങ്ങള്‍ നേര്‍ന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here