കേരളത്തില്‍ വ്യക്തമായ ഒരു കൂട്ടായ്മയുണ്ട്, അതിനെ നിയന്ത്രിക്കുന്ന ഒരു നേതൃത്വമുണ്ട്; കേണല്‍ ഹേമന്ദ് രാജ് പറയുന്നു

പ്രളയത്തിലും, പെട്ടിമുടി ദുരന്തത്തിലും നമുക്കൊപ്പം കൈത്താങ്ങായി കൂടെ നിന്ന, മലയില്‍ കുടുങ്ങിപ്പോയ ബാബുവിനെ തിരിച്ചിറക്കിയ കേണല്‍ ഹേമന്ദ് രാജിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കുടുങ്ങിപ്പോയ ബാബുവിനെ തിരിച്ചിറക്കിയയതിന്റെ അടുത്ത ദിവസം മന്ത്രി വി എന്‍ വാസവന്‍ തന്നെ വിളിച്ചിരുന്നുവെന്നും വളരെ അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അതെന്നും ഹേമന്ദ് രാജ് പറഞ്ഞു.

എന്നെ അദ്ദേഹം അഭിനന്ദിച്ച ആ നിമിഷം അനിക്ക് അഭിമാനമായിരുന്നുവെന്നും ഇന്ന് വളരെ അഭിമാനത്തോട് കൂടി ഞാന്‍ ഒരു ഏറ്റുമാനൂരുകാരാണെന്ന് ഈ ലോകത്തോട് വിളിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു.

2018ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ ഒരു സംഭവവും ഹേമന്ദ് രാജ് ഓര്‍ത്തുപറഞ്ഞു. ഏറ്റുമാനൂരില്‍ മന്ത്രി വി എന്‍ വാസവന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കേണല്‍ ഹേമന്ദ് രാജ്.

പ്രളയത്തെ തുടര്‍ന്ന് റിലീഫ് ഓപ്പറേഷന്‍ നടത്തുന്നതിനിടയില്‍ ചെങ്ങന്നൂരും മറ്റും വീടുകളിലും മറ്റും കുടുങ്ങിപ്പോയവര്‍ക്ക് സാധനങ്ങള്‍ ഹെലികോപ്റ്റര്‍ വഴി എത്തിച്ച് നല്‍കുന്നതിനിടയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ തീര്‍ന്നുപേയിരുന്നു.

അന്നത്തെ എംഎല്‍എ ആയിരുന്ന മന്ത്രി സജി ചെറിയാനും എന്റെ ഒപ്പമുണ്ടായിരുന്നു. ഏകദേശം രണ്ട് ആഴ്ചയോളം മന്ത്രി സജി ചെറിയാന്‍ എന്റെയൊപ്പം ഉണ്ടായിരുന്നു. ചാക്കുകള്‍ തീര്‍ന്നുപോയതിന് ശേഷം രണ്ട് മിനുട്ട് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു കോള്‍ വന്നു. 15 മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്കാവശ്യമായ ചാക്കുകെട്ടുകള്‍ അവിടെ എത്തുമെന്നായിരുന്നു ഫോണ്‍കോളിലൂടെ അറിയിച്ചത്.

തിരുവനന്തപുരത്ത് നിന്നും ഒരു ഹെലികോപ്റ്റര്‍ നിറയെ ചാക്കുകെട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. സിഎമ്മിന്റെ ഓഫീസില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് ചാക്കുകെട്ടുകള്‍ അവിടെ എത്തിയത്. കോള്‍ വന്ന് അര മണിക്കൂറിനുള്ളില്‍ ചെങ്ങന്നൂരില്‍ ഒരു ഹെലികോപ്റ്റര്‍ നിറയെ പ്ലാസ്റ്റിക് ചാക്കുകള്‍ ലഭിച്ചു. ഞാന്‍ ഇതിന് മുമ്പും പല സംസ്ഥാനങ്ങളിലും രക്ഷാ പ്രവര്‍ത്തനും നടത്തിയിട്ടുണ്ട്.

അവിടെയെല്ലാം തന്നെ നമ്മുടെ കൂടെ ആരും ഉണ്ടാകില്ല. എല്ലാം നമ്മള്‍ തനിയെ ചെയ്യണം. എന്നാല്‍ കേരളത്തില്‍ അതല്ല അവസ്ഥ. നമുക്ക് ചുറ്റും നമ്മളെ സഹായിക്കാന്‍ നിരവധി ആളുകളുണ്ട്. അതിനെ കോര്‍ഡിനേറ്റ് ചെയ്യാന്‍. കേരളത്തില്‍ വ്യക്തമായ ഒരു കൂട്ടായ്മയുണ്ട്. അതിനെ നിയന്ത്രിക്കുന്ന ഒരു നേതൃത്വമുണ്ട്.

ഇതൊക്കെയാണ് എന്നും കേരളത്തെ മറ്റു സംസ്ഥാനങ്ങൡ നിന്നും മാറ്റി നിര്‍ത്തുന്നത്. കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നതും അഭിമാനത്തോടെയാണ് ഞാന്‍ കേട്ടതെന്നും എന്റെ അമ്മ പത്തിരുപത്തിയഞ്ച് വര്‍ഷം വര്‍ക്ക് ചെയ്തതും ഹെഡ് നേഴ്‌സായി റിട്ടയര്‍ ചെയ്തതും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ തന്നെ ചെറുപ്പം മുതല്‍ എനിക്ക് വളരെ അടുത്ത് പരിചയമുള്ള ഒന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഇന്ന് ലോകത്തിന് തന്നെ ഒരു മാതൃതകയായി ഒരു സര്‍കത്കാര്‍ ആശുപത്രിയുടെ ഉയര്‍ന്ന നിലവാരത്തിലേക്ക് ആ സ്ഥാപനം മാറി എന്നുള്ളതും അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here