ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന നായികയായി എത്തുന്നു. ‘ലെഫ്റ്റനന്റ് റാം’ എന്ന് താത്കാലിക നാമം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അഫ്രീന്‍ എന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നതെന്നാണ് വിവരം. നടിയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ഹാനു രാഘവപുഡിയാണ്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുകയെന്നതാണ് വിവരം. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന് സംഗീതം നല്‍കുന്നു. വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.