പോക്കോ എക്‌സ്4 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

പോക്കോയുടെ എക്‌സ്4 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന ആരംഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച വില്‍പ്പനയില്‍ തുടക്ക ഓഫറായി എച്ച്ഡിഎഫ്‌സി ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 1000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും.

പോക്കോ എക്‌സ് 4 പ്രോ 5ജി 6ജിബി+64ജിബി പതിപ്പിന് 17,999 രൂപയും, 6GB+128GB പതിപ്പിന് 18,999 രൂപയും, 8GB+128GB പതിപ്പിന് 20,999 രൂപയുമാണ് വില.

ഈ ഫോണിന്റെ പുറത്തിറക്കലിനൊപ്പം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ എക്‌സേഞ്ച് ഓഫറും പോക്കോ ഒരുക്കുന്നുണ്ട്. എക്‌സ്-സീരീസ് സ്മാര്‍ട്ട്ഫോണുകളായ പോക്കോ എക്‌സ്2, പോക്കോ എക്‌സ് 3, പോക്കോ എക്‌സ് 3 പ്രോ എന്നിവയ്ക്ക് ഒരു എക്സ്ചേഞ്ച് വിലയും കൂടാതെ 3,000 രൂപ അധിക കിഴിവും പുതിയ പോക്കോ എക്‌സ്4 പ്രോ 5ജി വാങ്ങുമ്പോള്‍ ലഭിക്കും.

ബാങ്ക് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറും ചേര്‍ന്ന് പോക്കോ എക്‌സ് 4 5G 6,549 രൂപ എന്ന വിലയില്‍ ലഭിക്കും. പുതിയ പോക്കോ എക്‌സ്4 5ജി ലഭിക്കുന്ന എക്‌സേഞ്ച് വില യഥാക്രമം വേരിയന്റ് അനുസരിച്ച് 7,499, 6,899, 6,549 രൂപയാണ്.

8 എംപി അള്‍ട്രാ വൈഡ് ലെന്‍സും 2 എംപി മാക്രോ സെന്‍സറും പിന്തുണയ്ക്കുന്ന 64 എംപി മെയിന്‍ ലെന്‍സുമായാണ് പോക്കോ എക്സ് 4 പ്രോ 5 ജി മാര്‍ച്ച് 28 ന് പുറത്തിറങ്ങിയത്. എക്‌സ് 4 പ്രോ 5ജിയില്‍ 16MP സെല്‍ഫി ക്യാമറയാണ് ഉള്ളത്.

6.67 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 1200 നിറ്റ് പീക്ക് ബ്രൈറ്റ്നെസ് ഈ സ്‌ക്രീന് ഉള്ളത്. ഇതൊരു 120 റീഫ്രഷ് റൈറ്റ് സ്‌ക്രീനാണ് പോക്കോ എക്‌സ് 4 പ്രോ 5ജിക്ക്. 5,000 എംഎഎച്ച് ബാറ്ററിയും അതിന് അനുസരിച്ച് 67 വാട്‌സ് ഫാസ്റ്റ് ചാര്‍ജിഗും ഇതിനുണ്ട്.

സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വിപുലീകരിക്കാവുന്ന സ്റ്റോറേജ് ഓപ്ഷനും ഫോണില്‍ ഉണ്ടാകും. ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 11-ല്‍ അടിസ്ഥാനമാക്കിയ എംഐയുഐ 13-ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News