
കമ്മ്യൂണിസ്റ്റുകാർ നേരിട്ടത് നരനായാട്ടെന്ന് കണ്ണൂരിൽ നടക്കുന്ന 23-ആം പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ.
ഓരോ ആക്രമണത്തിലും ജനങ്ങൾ പാർട്ടിക്കൊപ്പം നിലകൊണ്ടുവെന്നും ആർഎസ്എസ് ബോംബേറിൽ നിരവധി ബീഡിത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായതെന്നും പാർട്ടി കോൺഗ്രസിന്റെ ചെമ്പതാക ഉയർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
‘ഇന്നാണ് ഇ.എം.എസ് സർക്കാർ അധികാരത്തിലെത്തിയ ദിവസം. ഇ.എം.എസ് സർക്കാറിന്റെ അടിത്തറയിലാണ് കേരളം വളർന്നത്. ബംഗാളിലും ത്രിപുരയിലും പാർട്ടി തിരിച്ചു വരും. കോ ലീ ബി ആക്രമണമാണ് ഇടതുപക്ഷത്തിനു നേരെ നടക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here