സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; ചെമ്പതാക അല്പസമയത്തിനകം ഉയരും

രക്തസാക്ഷിസ്മരണകളും ജനകീയ സമരാരവങ്ങളും നിറഞ്ഞ ധീരചരിത്രഭൂമിയായ കണ്ണൂരില്‍ സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസില്‍ അല്പസമയത്തിനകം ചെമ്പതാക ഉയരും. കയ്യൂരില്‍ നിന്നുള്ള പതാകജാഥ കണ്ണൂര്‍ എകെജി സ്‌ക്വയറില്‍ എത്തി. എകെജി നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും.

ബിജെപിയുടെ കിരാതഭരണം അവസാനിപ്പിക്കാനുതകുന്ന രാഷ്ട്രീയതീരുമാനങ്ങള്‍ക്ക് വേദിയാകുന്ന പാര്‍ടി കോണ്‍ഗ്രസ്, രാജ്യം ഉറ്റുനോക്കുകയാണ്. ജനനായകന്‍ ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധന്‍ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News