രാജ്യത്തിന് ഭീഷണിയെന്നാരോപണം: ഇന്ത്യയില്‍ 22 യൂട്യൂബ് ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്ക്

രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നാരോപിച്ച് ഇന്ത്യയിലെ 22 യൂട്യൂബ് ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയ്ക്കും വിദേശ ബന്ധത്തിനും ഭീഷണിയാണെന്നാരോപിച്ചാണ് ചാനലുകള്‍ തടഞ്ഞത്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങി 18ഓളം ഇന്ത്യന്‍ യൂട്യൂബ് ചാനലുകളടക്കമാണ് നിരോധിച്ചത്. പാകിസ്ഥാനിലുള്ള നാല് ചാനലുകളുമുണ്ട്.

260 കോടി കാഴ്ചക്കാരുള്ള ഈ ചാനലുകള്‍ വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും പടര്‍ത്തുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യമായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ ബ്ലോക്ക് ചെയ്യുന്നതെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

ഈ നടപടിയോടെ ഡിസംബര്‍ 2021 മുതല്‍ 78 യു ട്യൂബ് ന്യൂസ് ചാനലുകളാണ് വിവിധ സുരക്ഷാ കാരണങ്ങളുയര്‍ത്തി സര്‍ക്കാര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News