വൈക്കത്ത് ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വൈക്കം തലയോലപറമ്പ് തലപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച യുവാവ് മരിച്ചു.

വൈക്കം കിഴക്കേനട സ്വദേശി ബൈജു(45)വാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.

എറണാകുളത്ത് നിന്ന് തലയോലപറമ്പിലേക്കു വന്ന ഗുരുദേവ് എന്ന സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറി യില്‍ തലയോലപറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here