തകര്‍ത്ത് ബട്‌ലര്‍; ബാംഗ്ലൂരിന് ജയിക്കാന്‍ 170 റണ്‍സ്

ഐ.പി.എല്ലില്‍ മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂരിന് 170 റണ്‍സിന്റെ വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 169 റണ്‍സ് എടുത്തു. രാജസ്ഥാന് വേണ്ടി അവസാന ഓവറുകളില്‍ ജോസ് ബട്ലര്‍ തകര്‍ത്തടിച്ചു. ആറ് സിക്‌സുകളുടെ അകമ്പടിയില്‍ 47 പന്തില്‍ നിന്ന് ബട്‌ലര്‍ 71 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മലയാളി താരം ദേവദത്ത് പടിക്കല്‍ 37 റണ്‍സെടുത്ത് പുറത്തായി.

അവസാന ഓവറുകളില്‍ ബട്ലറും ഷിംറോണ്‍ ഹെറ്റ്മെയറും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹെറ്റ്മെയര്‍ രണ്ട് സിക്‌സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 31 പന്തില്‍ നിന്ന് 42 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. മത്സരത്തില്‍ ആകെ ആറ് സിക്‌സര്‍ പറത്തിയ ബട്‌ലര്‍ ഐ.പി.എല്ലില്‍ നൂറ് സിക്‌സുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ബാംഗ്ലൂരിനായി ഡേവിഡ് വില്ലിയും ഹര്‍ഷല്‍ പട്ടേലും ഹസരംഗയും ഓരോ വിക്കറ്റ് വീതം നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News