ADVERTISEMENT
തൃശൂരില്‍ റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഏപ്രില്‍ ആറ്, പത്ത് തിയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
06017 ഷൊര്‍ണൂര്‍- എറണാകുളം മെമു എക്സ്പ്രസ് ട്രെയിന്‍, 09449 എറണാകുളം ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍, 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയാണ് റദ്ദാക്കിയത്.
ഏപ്രില്‍ 9ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഇതേ ദിവസം കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് വടക്കാഞ്ചേരി വരെയെ സര്‍വീസ് നടത്തൂ. 9ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ -ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഈ മാസം 6,10 തീയതികളില്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്നാകും ആരംഭിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.