തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തുമ്പ സ്വദേശി ജോളി എന്ന എബ്രഹാം ജോണ്‍സന്‍(39) ആണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് പ്രതി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പുലര്‍ച്ചെ പത്രമെടുക്കാന്‍ മുറ്റത്തിറങ്ങിയപ്പോഴാണ് സംഭവം. 56കാരിയെ പ്രതി പിന്നില്‍ നിന്നും കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ എബ്രഹാം ഒളുവില്‍ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്.

കഴക്കൂട്ടം എസ്‌ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2015 ല്‍ മറ്റൊരു പീഡനക്കേസില്‍ ഇയാള്‍ക്ക് രണ്ട് കൊല്ലം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന പ്രതിക്കെതിരെ നാട്ടുകാര്‍ മാസ്സ് പെറ്റീഷന്‍ നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News