പടയപ്പ വീണ്ടും കലിപ്പിലാണ് കേട്ടാ….; ഇത്തവണ തടഞ്ഞത് കെഎസ്ആർടിസി ബസിനെ; ഒടുവിൽ സംഭവിച്ചത്

പടയപ്പയെന്ന കാട്ടുകൊമ്പനെ അത്രപെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. ട്രാക്ടർ മറിച്ചിട്ടും, കൊളുന്ത് ചാക്കുകൾ വലിച്ചെറിഞ്ഞും അക്രമം കാട്ടിയ പടയപ്പയുടെ വീഡിയോ വൈറലായിരുന്നു.

എന്നാലിതാ ഇത്തവണ പടയപ്പ മാസ് എൻട്രി നടത്തിയത് കെഎസ്ആർടിസി ബസിനു മുന്നിലാണ്. ഏറെ നേരം യാത്രക്കാരെ മുൾമുനയിൽ നിർത്തിയെങ്കിലും ഡ്രൈവറുടെ മനോവീര്യത്തിനു മുന്നിൽ ‘പടയപ്പ’യ്ക്ക് മുട്ടുമടക്കേണ്ടി വന്നു.

മൂന്നാർ ഉടുമൽപേട്ട സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുന്നിലാണ് പടയപ്പകെഎസ്ആർടിസി ബസിയെത്തിയത്. ഉടുമൽപേട്ടയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രക്കിടെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

മൂന്നാർ ഡിവൈഎസ്പി ഓഫീസിനു സമീപത്തു വെച്ച് ആന ബസിനു മുമ്പിൽ നിലയുറപ്പിക്കുകയായിരുന്നു. ബസിനു മുന്നിൽ ആനയും പ്രകോപനമുണ്ടാക്കാതെ ഡ്രൈവർ ബാബുരാജും നേർക്കുനേർ നിന്നു. ഭീതിയുടെ മുൾമുനയിൽ കണ്ടക്ടർ വിമൽദാസും അമ്പതോളം യാത്രക്കാരും.

ബസിന്റെ ഗ്ലാസിനു കേടുപാട് സംഭവിച്ചതൊഴിച്ചാൽ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മറ്റ് അപകടങ്ങൾ ഒഴിവാക്കി. മൂന്നാർ ടൗണിലടക്കം പലയിടങ്ങളിലുമെത്താറുണ്ടെങ്കിലും ആന ഉപദ്രവകാരിയല്ലാത്തതിനാൽ നാട്ടുകാരിട്ട വിളിപ്പേരാണ് ‘പടയപ്പ’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News