സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും. ഇ കെ നായനാര്‍ അക്കാദമിയിലെ ഇ കെ നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക.

812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News