കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍, പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വൈകിട്ട് ജില്ലയുടെ മിക്ക ഭാഗത്തും മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഭൂചലനം.

മേഖലയില്‍ വലിയ ശബ്ദവും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 20 സെക്കന്റ് മുതല്‍ നാല്‍പ്പത് സെക്കന്‍ഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here