എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം അപഹരിക്കുന്ന 2 പേര്‍ പൊലീസ് പിടിയില്‍

കൊല്ലം ടൗണിലും ബീച്ചിലും കേന്ദ്രീകരിച്ച് രാത്രി സമയങ്ങളില്‍ ലഹരിക്ക് അടിമപ്പെട്ടു കാണുന്നവരെ സമീപിച്ച് കൂടുതല്‍ മദ്യപിപ്പിച്ചതിനു ശേഷം എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിപ്പിക്കുകയും രഹസ്യ നമ്പര്‍ മനസ്സിലാക്കി എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം അപഹരിക്കുകയും ചെയ്യുന്ന സൈക്കിള്‍ സുധീര്‍, ജോണ്‍ വര്‍ഗീസ് എന്നിവര്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി.

ഈ തട്ടിപ്പ് സംഘം മുന്‍പും ഇത്തരം പണാപഹരണം നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. എടിഎം കാര്‍ഡും രഹസ്യ നമ്പറും കൈക്കലാക്കി കഴിഞ്ഞാല്‍ പരമാവധി പണം അന്നുതന്നെ അപഹരിക്കുകയും പിന്നെ കുറച്ചു ദിവസങ്ങള്‍ കൊല്ലത്തു നിന്നും മാറി നില്‍ക്കുകയാണ് പതിവ്.

അറസ്റ്റ് ചെയ്ത പ്രതികളെ എസ്‌ഐ അഷറഫ്, ബാലചന്ദ്രന്‍, ജിഎസ്‌ഐ ജെയിംസ്, എസ് സി പി ഒ സജീവ്, പ്രേജേഷ് എന്നിവരുടെ നേതൃത്വത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here