വകുപ്പുതല നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയം ; തെറ്റായ വാർത്തക്കെതിരെ ആരോഗ്യവകുപ്പ്

വകുപ്പിനെതിരെ പ്രചരിക്കുന്ന തെറ്റായ വാർത്തക്കെതിരെ ആരോഗ്യവകുപ്പ്.വകുപ്പുതല നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. ജീവനക്കാരുടെ പ്രവർത്തനവീര്യം കെടുത്തുന്ന യാതൊരു നിർദേശങ്ങളും നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനങ്ങൾ ആകെ അവതാളത്തിലാണ് എന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയതിനെതിരെയാണ് ആരോഗ്യവകുപ്പിന്‍റെ പ്രതികരണം.

ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി പൊതുജനങ്ങൾക്ക് അതിവേഗം സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണു ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വകുപ്പുതല യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു വകുപ്പുതലത്തിൽ നൽകുന്ന നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഓഗസ്റ്റോടെ ആരോഗ്യ വകുപ്പിൽ പൂർണമായും ഇ-ഗവേണൻസ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ-ഓഫിസ്, സ്പാർക്ക് വഴിയുള്ള ജീവനക്കാര്യം, പഞ്ചിങ്, ഓൺലൈൻ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സീനിയോരിറ്റി പട്ടിക തയാറാക്കൽ, അവധി ക്രമപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ജീവനക്കാരുടെ പരാതികൾ, അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള വകുപ്പുതല നിർദേശങ്ങളും ഇതിന്‍റെ ഭാഗമായി നൽകുന്നുണ്ട്. ജീവനക്കാരുടെ പ്രവർത്തനവീര്യം കെടുത്തുന്ന യാതൊരു നിർദേശങ്ങളും ഇതിന്‍റെ ഭാഗമായി നൽകിയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഭിപ്രായവും ആരായേണ്ടതായിരുന്നെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News