ലക്ഷദ്വീപില്‍ ഇനി മുതല്‍ ബുധനാഴ്ചകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ പാടില്ല; പുതിയ നിയന്ത്രണവുമായി സര്‍ക്കാര്‍

ബുധനാഴ്ചകളില്‍ ഇനി സൈക്കിള്‍ ഉപയോഗിച്ച് വേണം ജോലിയ്ക്കും മറ്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം പോകാനെന്ന് ലക്ഷദ്വീപില്‍ സര്‍ക്കുലര്‍. പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മറ്റിയുടെ അഭിപ്രായം പരിഗണിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ഈ ഉത്തരവിനെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകയായ അയിഷ സുല്‍ത്താന. ഇവിടെ പെട്രോളിനും ഡീസലിനും വില കൂടി വരുന്നതുകൊണ്ട് ഇതൊരു ശീലമാക്കുന്നത് നല്ലതാണെന്നും അയിഷ പരിഹസിച്ചു.

‘ നമ്മളെ ബുദ്ധിമുട്ടിക്കാനല്ലാ, പാവം പ്രകൃതി സ്‌നേഹികളായ അവരെ നമ്മള്‍ വെറുതെ സംശയിച്ചു. ഇനി സൈക്കിള്‍ പോലും മാറ്റി വെച്ചിട്ട് നമുക്ക് കാളവണ്ടിയിലോ കുതിര വണ്ടിയിലോ യാത്ര ചെയ്യാം, ഇനി കൊച്ചീനു ദ്വീപിലേക്ക് പോണോങ്കില്‍ തോണിയില്ലേ തുഴഞ്ഞങ്ങ് പോണം മിസ്റ്റര്‍’- എന്നും ആയിഷ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ പൂര്‍ണ്ണ രൂപം

ഇതൊരു ശീലമാക്കുന്നത് നല്ലതാണ് കാരണം ഇവിടെ പെട്രോളിനും ഡീസലിനും വില കൂടി വരുകയാണല്ലോ… ഇവരിതെങ്ങോട്ടാണ് എന്ന് മാത്രം നമ്മള്‍ ചോദിക്കരുത്

അവര്‍ നമ്മളെ 50 വര്‍ഷം പുറകിലേക്ക് കൊണ്ട് എത്തിച്ചെന്നല്ലേ ഉള്ളു…

കപ്പല്‍ ഏഴെണ്ണം ഉള്ളിടത്തില്‍ നിന്നും വെട്ടി കുറച്ച് രണ്ടെണ്ണമാക്കിയതും നമ്മള്‍ പിന്നിട്ട വഴികള്‍ ഓര്‍മ്മിപ്പിക്കാനാണ് സുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കാനാണ്…

(അല്ലെങ്കില്‍ കടലിന് മുകളില്‍ കൂടി കപ്പല്‍ ഇങ്ങനെ നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും ഓടിയാല്‍ ആ കടല്‍ നശിച്ചു പോവുമല്ലോ എന്ന് ഓര്‍ത്തിട്ടാവും )

അല്ലാതെ നമ്മളെ ബുദ്ധിമുട്ടിക്കാനല്ലാ, പാവം പ്രകൃതി സ്‌നേഹികളായ അവരെ നമ്മള്‍ വെറുതെ സംശയിച്ചു ?
ഇനി സൈക്കിള്‍ പോലും മാറ്റി വെച്ചിട്ട് നമുക്ക് കാളവണ്ടില്ലോ കുതിര വണ്ടിയിലോ യാത്ര ചെയ്യാം, ഇനി കൊച്ചിന്ന് ദ്വീപിലേക്ക് പോണോങ്കില്‍ ഇമ്മള തോണിയില്ലേ തുഴഞ്ഞങ്ങ് പോണം മിസ്റ്റര്‍…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News