കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു. പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ സഭക്ക് മന്ത്രിസഭയുടെ രാജി കൈമാറി.
മന്ത്രിസഭയിലെ 15 അംഗങ്ങളും പ്രധാനമന്ത്രിക്ക് രാജി കത്ത് നൽകിയിരുന്നു.പാർലമെന്റിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രിസഭ രാജിവച്ചിരിക്കുന്നത്.
പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് കേവലം മൂന്നു മാസം തികയുന്നതിനു മുൻപാണ് രാജിവെക്കേണ്ടി വന്നിട്ടുള്ളത്. ഇത് നാലാം തവണയാണ് ഷൈഖ് സബാഹ് അൽ ഖാലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക് രാജിവെക്കേണ്ടി വരുന്നത്.
മന്ത്രിസഭ അധികാരത്തിൽ വന്ന നാൾ മുതൽ തന്നെ മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് തുടർന്ന് വന്നത്. അതിന്റെ പരിസമാപ്തിയാണ് ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ മന്ത്രി സഭയുടെ രാജിയിൽ ഇപ്പോൾ കലാശിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.