ഒരുപാട് സമരപോരാട്ടങ്ങള്‍ കണ്ട മണ്ണാണ് കണ്ണൂര്‍: പിണറായി വിജയന്‍

ഒരുപാട് സമരപോരാട്ടങ്ങള്‍ കണ്ട മണ്ണാണ് കണ്ണൂരെന്ന് സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത സംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സാണിത്.

പാറപ്രം സമ്മേളനം നടന്ന മണ്ണിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നത്. സ്വാതന്ത്ര സമര കാലത്ത് മുതല്‍ നടന്ന പോരാട്ടങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

കേരളം വികസന പാതയില്‍ ഏറെ മുന്നിലാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ വികസനം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News