കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക ; സീതാറാം യെച്ചൂരി

മുതലാളിത്തം തെറ്റാണെന്ന് കൊവിഡ് തെളിയിച്ചുവെന്ന് സീതാറാം യെച്ചൂരി. സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജനറൽ സെക്രട്ടറി.

കമ്മ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് രാജ്യങ്ങൾ കൊവിഡിനെ പ്രതിരോധിച്ചു.കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്ത് ശതകോടീശ്വരന്മാരുടെ ആസ്തി വർദ്ധിച്ചു. ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം തിരിച്ചുവന്നു. ചിലിയിലെ ഇടതുപക്ഷ വിജയം ആവേശം പകർന്നു.ചൈനക്കെതിരെയാണ് ഇപ്പോൾ അമേരിക്കാൻ സാമ്രാജിത്വം നീങ്ങുന്നതെന്നും യെച്ചൂരി പറഞ്ഞു.

റഷ്യ-യുക്രൈൻ യുദ്ധത്തിന് കാരണം റഷ്യയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇതിന്റെ ഇരയാണ് യുക്രൈൻ.അമേരിക്കൻ സമ്രാജ്യത്വം അധീശത്വം വർദ്ധിപ്പിക്കാൻ ശ്രമിച്ചതാണ് യുദ്ധത്തിന് കാരണം. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറിയെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയിൽ നിലപാട് സ്വീകരിക്കാനാകാത്തത്. ക്വാഡ് സഖ്യത്തിൽ നിന്ന് ഇന്ത്യ പിന്മാറണം. വർഗീയ-കോർപ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്. അഴിമതി നിയമവത്കരിക്കുന്നു.

രാജ്യത്ത് മോദിയുടെ ഏകാധിപത്യ ഭരണമാണ്.മൗലികാവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നു.ഫെഡറൽ അവകാശങ്ങൾക്ക് നേരെ കടന്നാക്രണം നടക്കുന്നു. ഭരണഘടന സംവിധാനങ്ങളെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന്റെ വീഴ്ച രാജ്യം കണ്ടതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel