ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണം; സീതാറാം യെച്ചൂരി

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ അജണ്ടക്കെതിരെ ശക്തിപ്പെടണം.സിപിഐഎമ്മിൻറെ കരുത്ത് വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ബിജെപിയെ തോല്പിക്കാൻ എല്ലാ മതേതര കക്ഷികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കും.ബിജെപിക്കെതിരെ രാജ്യത്തെ എല്ലാ മതേതര-ജനാധിപത്യ പാർട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടിലൂടെ മാത്രമെ വർഗീയതയെ ചെറുക്കാനാകുവെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

സോഷ്യലിസം മാത്രമാണ് ബദൽ. മാനവരാശിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം സോഷ്യലിസം മാത്രമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News