നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസ് ഹാജരാകണമെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാൻ വിചാരണക്കോടതി നിർദ്ദേശിച്ചു. ഈ മാസം 12 ന് വിചാരണക്കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.

തുടരന്വഷണവുമായി ബന്ധപ്പെട്ട്, കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചുവെന്ന പരാതിയിന്മേലാണ് കോടതി നടപടി. കോടതി രേഖകൾ ദിലീപിൻ്റെ ഫോണിലേക്ക് ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ഇത് അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തി നൽകുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News