ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
2022 ഏപ്രില്‍ 14 മുതലാണ് ഈ പുതിയ നിയമം പ്രബല്യത്തില്‍ വരിക. ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കുള്ള
ഓണ്‍ അറൈവല്‍ വിസ വ്യവസ്ഥകളില്‍ ആണ് ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തിയത്.

ഈ രാജ്യങ്ങളില്‍ നിന്നും ഓണ്‍ അറൈവല്‍ വിസ വഴി ഖത്തറില്‍ എത്തുന്നവര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റ് വഴി തങ്ങുന്ന മുഴുവന്‍ സമയത്തേക്ക് ഹോട്ടല്‍ ബുക്കിംഗ് ഉണ്ടായിരിക്കണം. ഖത്തറില്‍ ഉള്ള കുടുംബത്തെ സന്ദര്‍ശിക്കുകയാണെങ്കിലും രാജ്യത്ത്
തങ്ങുന്നതിന്റെ മുഴുവന്‍ സമയവും പുതിയ വ്യവസ്ഥകള്‍ പ്രകാരം ഹോട്ടല്‍ ബുക്കിങ് ചെയ്തിരിക്കണം.

വിസയുടെ ദൈര്‍ഘ്യം കുറഞ്ഞത് 2 ദിവസം മുതല്‍ പരമാവധി 60 ദിവസം വരെയാണ്. ഡിസ്‌കവര്‍ ഖത്തറില്‍ നിന്ന് വാങ്ങിയ ഹോട്ടല്‍ താമസത്തിന്റെ ദൈര്‍ഘ്യവുമായി വിസ കാലവധി പൊരുത്തപ്പെടുകയും ചെയ്തിരിക്കണമെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News