സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി 10 നാൾ മാത്രം

മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി പത്തു നാൾ മാത്രം .ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. ടൂർണമെന്റ് സംഘാടക സമിതി ഓഫീസ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു.

75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ് . ഫുട്ബോൾ ആരാധകരുടെ സ്വന്തം നാട്ടിലേക്ക് ചാമ്പ്യൻഷിപ്പെത്തുമ്പോൾ കേരള താരങ്ങൾക്ക് ആവേശം ഇരട്ടിയാകുമെന്നുറപ്പ് .

മലപ്പുറം മുണ്ട്പറമ്പിലാണ് ടൂർണമെന്റ് സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങിയത് .മത്സരങ്ങൾക്കായി ഒരുക്കിയ മലപ്പുറം കോട്ടപ്പടി , മഞ്ചേരി പയ്യനാട് എന്നീ സ്റ്റേഡിയങ്ങൾ സജ്ജമാണ് .

പത്തു നാൾ പിന്നിട്ടാൽ കടുത്ത പോരാട്ടങ്ങൾക്ക് സ്റ്റേഡിയങ്ങൾ സാക്ഷിയാകും .കേരളം ഉൾപ്പെടെ 10 ടീമുകളാണ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

ഈ മാസം 16 ന് രാത്രി 8ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടും .മെയ് രണ്ടിന് പയ്യനാടാണ് ഫൈനൽ മത്സരം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News