നെന്മാറയിലെ സാഹസിക ബസ് യാത്ര ഗുരുതര വീഴ്ച്ച; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ ഉള്‍പ്പെടെ കയറി തിക്കിതിരക്കി യാത്ര ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് വകുപ്പ് വിലയിരുത്തി.

സംഭവത്തില്‍ രണ്ട് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സും റദ്ദാക്കും. നെന്മാറ വേലയോട് അനുബന്ധിച്ച് നടന്ന വെടികെട്ട് കണ്ടു മടങ്ങിയ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ വിവാദമായി. ബസിനകത്ത് തിരക്കേറിയതോടെയാണ് യാത്രക്കാര്‍ ക്യാരിയറിന് മുകളിലും ഇരിപ്പുറപ്പിച്ചത്. പിന്നാലെ കണ്ടക്ടറും ബസിന് മുകളിലേക്ക് എത്തി ടിക്കറ്റ് നല്‍കുന്ന വീഡിയോയാണ് പ്രചരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News