ഫോര്‍ബ്സിന്റെ 2022 ലെ അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ എം.എ.യൂസഫലി ഒന്നാമത്

ഫോര്‍ബ്സിന്റെ 2022 ലെ അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഒന്നാമത്. ആഗോള
തലത്തില്‍ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ടെസ്ല കമ്പനി മേധാവി എലോണ്‍ മസ്‌ക് 219 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി.

ആമസോണ്‍ സി ഇ ഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഒന്നാമതെത്തിയത്. 171 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തിയപ്പോള്‍ ഫ്രഞ്ച് ഫാഷന്‍ രംഗത്തെ അതികായകര്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് കുടുംബം 158 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ മൂന്നാമതെത്തി.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 129 ബില്യണ്‍ ഡോളറുമായി നാലാമതെത്തിയപ്പോള്‍ നിക്ഷേപ ഗുരു വാറന്‍ ബഫറ്റ് 118 ബില്യണ്‍ ഡോളറുമായി ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആഗോള തലത്തില്‍ 90.7 ബില്യണ്‍ ആസ്തിയോടെ പട്ടികയില്‍ പത്താമതാണ്. അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി 90 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പതിനൊന്നാമതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News