അബുദാബിയില്‍ മൃഗങ്ങള്‍ക്കായി വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു

അബുദാബിയില്‍ മൃഗങ്ങള്‍ക്കായുള്ള വാക്സിന്‍ നിര്‍മാണകേന്ദ്രവും രണ്ട് ആശുപത്രികളും ഒരുങ്ങുന്നു. പദ്ധതി നിലവില്‍ വരുന്നതോടെ മിന മേഖലയില്‍ മൃഗസംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന ഇടമായി അബുദാബി മാറും.

ഈ പ്രദേശത്ത് ഒട്ടകങ്ങള്‍ക്കും കുതിരകള്‍ക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്ന നൂതന സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കും. അബുദാബി ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് കമ്പനി എ.ഡി.ക്യുവും അഗ്രി ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഇ-20-യും തമ്മിലൊപ്പുവെച്ച ഉടമ്പടി പ്രകാരമാണിത്.

ഹെല്‍ത്ത് കെയര്‍, ലൈഫ് സയന്‍സ് രംഗങ്ങളിലുള്ള പ്രാവീണ്യം ഉപയോഗപ്പെടുത്തി മൃഗങ്ങള്‍ക്കും ഏറ്റവും മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് എ.ഡി.ക്യു എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫഹദ് അല്‍ ഖാസിം പറഞ്ഞു. മൃഗങ്ങള്‍ക്കായുള്ള വാക്സിനേഷന്‍ നിര്‍മാണ രംഗത്തും ആരോഗ്യപരിചരണ രംഗത്തും മികച്ച നേട്ടം കൊണ്ടുവരാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News