നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര എംപി

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അവന്റെ കച്ചവടം നടത്താനും ഭരണഘടന അനുവാദം നല്‍കുന്നുണ്ടെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യനാണ് ഇറച്ചിക്കടകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ഞങ്ങള്‍ എല്ലാ ഇറച്ചി കടകളും കര്‍ശനമായി അടച്ചിടും, മാംസം വില്‍ക്കാത്തപ്പോള്‍ ആളുകള്‍ അത് കഴിക്കില്ല, വരുന്ന ഒമ്പത് ദിവസങ്ങളില്‍ ഭക്തര്‍ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റമദാനിനോടനുബന്ധിച്ച് ചില ഇസ്ലാമിക രാജ്യങ്ങള്‍ പരസ്യമായി വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്നു, അതു പോലെയാണിതും, ആളുകള്‍ എന്നോട് പരാതി പറയുന്നു, ഡല്‍ഹിക്കാരുടെ വികാരം കണക്കിലെടുത്താണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്, ഇത് ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ല, മേയര്‍ മുകേഷ് സൂര്യന്‍ കൂട്ടിച്ചേര്‍ത്തു.

നവരാത്രിയോടനുബന്ധിച്ച് കടകള്‍ അടച്ചിടാന്‍ ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. എന്നാല്‍, നഗരസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക ഉത്തരവൊന്നും ഉണ്ടായിട്ടില്ല. നിരോധനാജ്ഞയെത്തുടര്‍ന്ന് നിരവധി ഇറച്ചിക്കടകളാണ് അടച്ചു പൂട്ടിയത്. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഏതാണ്ട് 1500 രജിസ്റ്റര്‍ ചെയ്ത ഇറച്ചി കടകളുണ്ടെന്നാണ് കണക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News