നഴ്‌സിങ് പാഠപുസ്തകത്തിലെ സ്ത്രീധന പരാമർശം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

നഴ്‌സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. നടപടി ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും കമ്മീഷന്‍ കത്തയച്ചു. ബി എസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ടെസ്റ്റ് ബുക്ക് ഫോര്‍ സോഷ്യോളജി ഓഫ് നഴ്‌സ്’ പാഠപുസ്തകമാണ് വിവാദമായത്.

പാഠ്യപദ്ധതി മാത്രമാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നതെന്നും പ്രസാധകരെയോ എഴുത്തുകാരെയോ നിര്‍ദേശിക്കുന്നില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. പാഠഭാഗം പിന്‍വലിക്കാനും നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി.

പുസ്തകത്തില്‍ കൗണ്‍സിലിന്റെ പേര് ഉപയോഗിച്ചതിനെതിരെ പ്രസാധകര്‍ എഴുത്തികാരി എന്നിവര്‍ക്കെതിരെ നടപടി നടപടിയെക്കും. ചെന്നൈയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലെ മുന്‍ അധ്യാപിക ടി കെ ഇന്ദ്രാണിയാണ് പുസ്തകം എഴുതിയത്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള ജെപി ബ്രദേഴ്‌സ് മെഡിക്കല്‍ പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

സ്ത്രീധനത്തിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് അധ്യാപികയുടെ വാദം. സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ എന്ന പേരില്‍ താഴെ പറയുന്ന കാര്യങ്ങളാണ് പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്.

സ്ത്രീധനം നല്‍കുന്നതിലൂടെ പുതിയൊരു കുടുംബം സ്ഥാപിക്കാനാകും. വീട്ടിലേക്ക് ആവശ്യമായ വാഹനവും ഫ്രിജ്, ടിവി, ഫാന്‍ പോലുള്ള ഉപകരണങ്ങളും കട്ടില്‍, കിടക്ക, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും സ്ത്രീധനമായി നല്‍കുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്.
പിതാവിന്റെ സ്വത്തില്‍ ഒരു ഭാഗം പെണ്‍കുട്ടികള്‍ക്കു ലഭിക്കും.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം വര്‍ധിക്കും. സ്ത്രീധനം നല്‍കേണ്ട ഭാരമുള്ളതിനാല്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ കൂടുതലായി പഠിപ്പിക്കും. പെണ്‍കുട്ടികള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരോ ജോലി ഉള്ളവരോ ആണെങ്കില്‍ കുറഞ്ഞ സ്ത്രീധനത്തുകയെ ആവശ്യപ്പെടുകയുള്ളൂ.

സൗന്ദര്യമില്ലാത്ത സ്ത്രീകള്‍ക്കും ഉയര്‍ന്ന സ്ത്രീധനം നല്‍കുന്നതിലൂടെ വിവാഹം കഴിക്കാനാകും. പാഠഭാഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നരവധിപേരാണ് പുസ്തകത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News