ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; ജീവനക്കാര്‍ക്കെതിരെ ആരോപണം

വയനാട് മാനന്തവാടിയില്‍ ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കെതിരെ ആരോപണം. സീനിയര്‍ ക്ലര്‍ക്ക് സിന്ധുവാണ് ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്നാണ് ആരോപണം.

ഓഫീസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ സിന്ധുവിനെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായതായും ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കുടുംബം പറയുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 9 വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫീസില്‍ ജീവനക്കാരിയാണ് സിന്ധു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel