ടോള്‍ പിരിവ്; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ്സുടമകള്‍

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും. ഭീമമായ തുക ടോളായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ടോള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തത് കൊണ്ടാണ് ബസ്സുടമകള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്.

ഈ മാസം ഒന്നാം തീയതി മുതല്‍ ഇവിടെ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടു ചര്‍ച്ചകള്‍ക്കൊടുവില്‍ അത് അഞ്ചാം തീയതിയിലേക്കു നീട്ടുകയായിരുന്നു. ഇന്നലെ രാവിലെ കൃത്യം 10 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചു.

ഇതോടെ ടോള്‍ പ്ലാസയിലെ ട്രാക്കുകളില്‍ സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടു പ്രതിഷേധിച്ചിരുന്നു. വന്‍ തുക ടോള്‍ നല്‍കാന്‍ സാധിക്കില്ലെന്നു ബസ് ജീവനക്കാര്‍ നിലപാടെടുത്തതോടെ പൊലീസ് ഇടപെടുകയായിരുന്നു.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിലവിലുള്ള നിരക്കനുസരിച്ച് ഒരു ബസിന് (രണ്ട് ആക്‌സില്‍) ഒരു തവണ കടന്നുപോകാന്‍ 315 രൂപയാണു ടോള്‍ നല്‍കേണ്ടത്. 24 മണിക്കൂറിനുള്ളില്‍ തിരികെ സര്‍വീസ് നടത്തുകയാണെങ്കില്‍ 475 രൂപ നല്‍കിയാല്‍ മതിയാകും.

ഇനി ഒരു മാസത്തേക്കുള്ള പാസ് എടുക്കുകയാണെങ്കില്‍ നല്‍കേണ്ടത് 10,540 രൂപയും. നിലവിലെ സാഹചര്യത്തില്‍ ദിനം പ്രതി വര്‍ധിക്കുന്ന ഇന്ധന വിലയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് ബസ്സുടമകള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News