
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സുരക്ഷാ വിഭാഗം ജീവനക്കാർ സമരത്തിൽ. നിയമാനുസൃതമായ നോട്ടീസ് പോലും നൽകാതെ 45 സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് സമരം. സുരക്ഷാ വിഭാഗത്തിലെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് പ്രതികാരനടപടി എന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
92 ജീവനക്കാരെയാണ് കരാർ പ്രകാരം കുസാറ്റിലെ സുരക്ഷാ വിഭാഗത്തിൽ നിയമിക്കേണ്ടത്. എന്നാൽ 66 പേരെ മാത്രം നിയോഗിച്ച് അധികജോലി എടുപ്പിക്കുന്നുവെന്നാണ് പരാതി. 66 പേർക്ക് മാത്രമാണ് ഇപ്പോൾ സുരക്ഷാ വിഭാഗത്തിൽ ജോലി ഉള്ളത്.
എട്ടു മണിക്കൂറിനു പകരം 12 മണിക്കൂർ ജോലി എടുപ്പിച്ചാണ് 26 തൊഴിലാളികളുടെ കുറവ് കരാറുകാർ നികത്തുന്നത് . എന്നാൽ നാലുമണിക്കൂർ അധിക ജോലിക്ക് അധിക വേതനവും നൽകുന്നില്ല . 92 പേർക്ക് നൽകേണ്ട വേതനം സർവകലാശാലയിൽനിന്ന് ചിലർ കൈപ്പറ്റുന്നുവെന്നും ഇതിൽ ലക്ഷങ്ങളുടെ അഴിമതി ഉണ്ടെന്നും ഇവർ ആരോപിക്കുന്നു.
സി ഐ ടി യു വിൻ്റെ നേതൃത്യത്തിൽ ദിവസങ്ങളായി തൊഴിലാളികൾ സമരത്തിലാണ്. എന്നാൽ ചർച്ചയ്ക്കുപോലും സുരക്ഷാ വിഭാഗം മേധാവിയോ ഏജൻസിയോ തയ്യാറായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചൻസലർക്കും പരാ നൽകിയതായി സമരം ചെയ്യുന്ന ജീവനക്കാർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here