ദളപതി 66-ൽ വിജയിയുടെ നായികയാകാൻ രശ്മക മന്ദാന; ആവേശത്തിൽ ആരാധകർ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം ‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ദളപതി 66. നിരവധി ഊഹാപോഹങ്ങൾക്കിടയിൽ ചിത്രത്തിലെ നായികയാരാകുമെന്നത് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ വിജയിയുടെ നായികയാകുന്നത് നടി രശ്മക മന്ദാനയാണെന്നവിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

വംശി പൈഡിപള്ളിയാകും വിജയിയുടെ 66-ാമത്തെ ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എസ്‍. തമൻ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ തുടർന്നുവരികയാണ്. തമിഴിലും തെലുങ്കിലും

നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്.

സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News