അമ്പലത്തിന്റെ മതില്‍ തുരന്ന് മോഷണം; തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി; കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍

ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ മതില്‍ തുറന്ന് മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി.കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. മതില്‍ തുരന്ന് അകത്തുകയറി വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയാനായിരുന്നു മോഷ്ടാവിന്റെ പദ്ധതി.

ഏപ്രില്‍ അഞ്ചിന് ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലത്തിലെ ജഡിമുടി ഗ്രാമത്തിലാണ് സംഭവം. പാപ്പാറാവു എന്ന മോഷ്ടാവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here