ലോകപ്രശസ്ത ആദികേശവ ക്ഷേത്രോത്സവത്തിന് കൊടിയേറി

തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് കോടിയേറി. ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ 76ാമത്തേതും 13 മലനാട് കോവിലുകളില്‍ 2ാമത് കോവിലായും ഇവിടം കരുതപ്പെടുന്നു.

ഈ കോവിലിലെ പ്രതിഷ്ഠക്ക് 22 അടി നീളമുണ്ട്. 16008 സാലഗ്രാമം കൊണ്ട് കടുശര്‍ക്കരെ യോഗത്തിലാണ് പ്രതിഷ്ഠ. 10 ദിവസം നീളുന്ന പൈങ്കുനി ഉത്സവം 15ന് ആറാട്ടോടുകൂടി കൊടിയിറങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here