
രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ ഹല്‍ദിറാംസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌ക്കരണാഹ്വാനം. മിക്‌സ്ചര്‍ പാക്കറ്റുകളിലെ ഉറുദു ഭാഷയിലുള്ള നിര്‍ദേശങ്ങള്‍ ഹിന്ദുക്കള്‍ക്ക് വായിക്കാനാവില്ലെന്ന് പറഞ്ഞാണ് വിദ്വേശ പ്രചാരണം. പ്രചാരണം ഏറ്റെടുത്ത്
ഹിന്ദുത്വം പ്രചരിപ്പിക്കുന്ന ചാനലായ സുദര്‍ശന്‍ ടി വി രംഗത്ത് വന്നു. ഹല്‍ദിറാംസിന്റെ ഔട്ട്‌ലെറ്റിലെ സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞ് സുദര്‍ശന്‍ ടി വി റിപ്പോര്‍ട്ടര്‍ തട്ടിക്കയറുന്ന വീഡിയോ വൈറലായിരുന്നു.
हल्दीराम के आउटलेट में घुसकर सुदर्शन न्यूज़ की गुंडागर्दी.
यकीन मानिए ये सब पुलिस की मौजूदगी में हो रहा है. #Haldirams pic.twitter.com/SLv47XHVi4— Puneet Kumar Singh (@puneetsinghlive) April 5, 2022
ഉല്‍പ്പന്നത്തില്‍ മൃഗക്കൊഴുപ്പും ബീഫ് ഓയിലും ഉള്ളത് മറച്ചുവെക്കാനാണോ ഉറുദുവില്‍ എഴുതിയത് എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. എന്നാല്‍, റിപ്പോര്‍ട്ടറുടെ പ്രകോപനത്തോട് പ്രതികരിക്കാന്‍ സ്റ്റാഫ് തയാറായില്ല. ‘നിങ്ങള്‍ക്കു വേണമെങ്കില്‍ ഇത് വാങ്ങാം. വേണ്ടെങ്കില്‍ ഇതിവിടെ വെച്ച് സ്ഥലം വിടാം.’ എന്നായിരുന്നു അവരുടെ മറുപടി.
പിന്നീട് പാക്കറ്റിലുള്ളത് മിഡില്‍ ഈസ്റ്റിലേക്കുള്ള കയറ്റുമതിക്കായി അറബിയില്‍ നല്‍കിയ നിര്‍ദേശങ്ങളാണെന്നും വ്യക്തമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here