
ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 85കാരനാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒട്ടകങ്ങളുമായി ഇയാള്‍ നേരിട്ട് ഇടപഴകിയിരുന്നു. അടുത്തിടെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തേക്ക് തിരികെ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഖത്തറിലെത്തിയ ഉടനെ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള അടിയന്തര ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 23നാണ് ഖത്തറില്‍ 50കാരനായ വ്യക്തിക്ക് മെര്‍സ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആരോഗ്യ വിഭാഗം കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here