നല്ല കരുത്തും കറുപ്പുമുള്ള മുടി വളരാന്‍ കട്ടന്‍ചായയും കൂടെ ഇതും കൂടി ഉള്‍പ്പെടുത്തൂ…

നല്ല കരുത്തും കറുപ്പുമുള്ള മുടി എല്ലാവരുടെയും ആഗ്രഹമാണ് എന്നാല്‍ മുടി നീളത്തിനും ഉളളിലും വളരുകയെന്നതാണ് പലര്‍ക്കും പലപ്പോഴും നടക്കാതെ പോകുന്ന ആഗ്രഹങ്ങല്‍ലൊന്ന്. സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റേയും അടയാളപ്പെടുത്തലാണ് ആരോഗ്യമുള്ള മുടി. മുടി കൊഴിയുന്നതും മുടി വളരാത്തതുമെല്ലാം തന്നെ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണം മുതല്‍ മുടി സംരക്ഷണം വരെ മുടിയുടെ സംരക്ഷണ കവചങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് നാടന്‍ വഴികള്‍ തന്നെയാണ്. വീട്ടില്‍ തന്നെ ഇതിനായി ചെയ്യാവുന്ന വഴികള്‍ പലതുമുണ്ട്. ഇതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു വിദ്യയെ കുറിച്ചറിയൂ.

കട്ടന്‍ ചായ ഒരു പ്രകൃതിദത്ത കേശ സംരക്ഷണ ഒറ്റമൂലിയായി അറിയപ്പെടുന്നു, കട്ടന്‍ ചായയിലെ മുടിയെ പോഷിപ്പിക്കുന്ന സ്വഭാവഗുണങ്ങള്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശിരോചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മുടിയുടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്ന പഴക്കം ചെന്ന സൗന്ദര്യ പ്രതിവിധിയാണ് കട്ടന്‍ ചായ.

ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കറിവേപ്പില. അടുക്കളയിലെ ഈ കേമന് സൗന്ദര്യ സംരക്ഷണത്തിലും ഒരു പ്രധാന സ്ഥാനമാണുള്ളത്. ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കറിവേപ്പില. ബീറ്റാ കരോട്ടിന്‍ മുടി കൊഴിച്ചില്‍ തടഞ്ഞുനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ്. കറിവേപ്പിലയില്‍ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മുടികൊഴിച്ചില്‍ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇതിലെ അമിനോ ആസിഡുകള്‍ സഹായിക്കുന്നു.കറിവേപ്പിലയിലെ വിറ്റാമിന്‍ ബി നിങ്ങളുടെ മുടി വേരുകളെ പരിപോഷിപ്പിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതു വഴി മുടിയുടെ പഴയ നിറം തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നു. പോഷകസമ്പന്നമായ ഈ ചേരുവ പുതിയ മുടി വേരുകളുടെ സഹായിക്കുകയും ചെയ്യുന്നു.

ആയുര്‍വേദത്തില്‍, മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഔഷധമായി ചെമ്പരത്തി അറിയപ്പെടുന്നു. മുടി കൊഴിച്ചിലിനെ ഫലപ്രദമായി നേരിടാനും അകാല നര തടയാനും ഇതിന് കഴിയും. വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍, അമിനോ ആസിഡുകള്‍, മ്യൂസിലേജ് ഫൈബര്‍, ഈര്‍പ്പം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചെമ്പരത്തി മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനൊപ്പം മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here