നിയന്ത്രണം വിട്ടുമറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണം വിട്ടുമറിഞ്ഞ ലോറിയുടെ അടിയിൽപ്പെട്ട് കാൽ നടയാത്രക്കാരൻ മരിച്ചു. പാങ്ങ് സൗത്ത് ചെട്ടിപ്പടി സ്വദേശി തെക്കെപ്പാട്ട് ശ്രീധരൻ നായർ ( 64 ) ആണ് മരിച്ചത്. ബുധൻ രാവിലെ 9.30 ന് പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം

തമിഴ്‌നാട് തൂത്തു കുടിയിൽ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതിൽ തകർത്ത് മറിയികുയായിരുന്നു.

ഇതിനിടയിൽ കാൽനടയാത്രക്കാരനായ ശ്രീധരൻ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് ലോറി ഉയർത്തിയാണ് ശ്രീധരന്റെ മൃതദേഹം പുറത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News