പാലോട് കാറിന്റെ പിന്‍ചക്രം കയറി ഒരാള്‍ മരിച്ചു

പാലോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റിന്റെ മുന്‍വശം കാറിന്റെ പിന്‍വശത്തെ ചക്രങ്ങള്‍ കയറിയിറങ്ങി ഒരാള്‍ മരിച്ചു. പാങ്ങോട് മൂന്ന് സെന്റ് കോളനിയില്‍ സുന്ദരന്‍ (50) ആണ് മരിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്ത ശേഷം യാത്രക്കാര്‍ ബിവറേജില്‍ കയറി മദ്യംവാങ്ങാന്‍ പോയി തിരികെ വന്ന് കാര്‍ പുറകിലേക്ക് എടുത്തപ്പോഴാണ് അപകടം നടന്നത്. കാറിന്റെ പുറകില്‍ മദ്യപിച്ച് കിടന്നിരുന്ന പാങ്ങോട് വില്ലേജില്‍ തേക്കുംമൂട് 3 സെന്റ് കോളനിയില്‍ പൊന്നപ്പന്റെ മകന്‍ സുന്ദരന്റെ ദേഹത്ത് പിന്‍വശത്തെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഉടനെ, നാട്ടുകാര്‍ സുന്ദരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. വണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News