സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി നസീറുദ്ദീന്‍ ഷാ

സിപിഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. നസീറുദ്ദീന്‍ ഷായുടെ അനന്തിരവളും കൂടിയാണ് സൈറ.പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിലാണ് സൈറ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ബാബുല്‍ സുപ്രിയോയാണ് സൈറയുടെ എതിരാളി.

നസീറുദ്ദീന്‍ ഷായും ഭാര്യ രത്‌ന പതക് ഷായും വീഡിയോ സന്ദേശത്തിലാണ് സൈറക്ക് വോട്ട് ചോദിച്ചത്- എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല, ഒരു പാര്‍ട്ടിയോടും ഞാന്‍ കടപ്പെട്ടിട്ടില്ല. വരാനിരിക്കുന്ന ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പില്‍ സൈറ ഷാ ഹലീമിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാനാണ് ഞാന്‍ വന്നത്.

#NaseerUddinShah appeals to the voters of #ballygungeConstituency to #vote4SairaShahHalim pic.twitter.com/KzcYglWRo2

— Saira Shah Halim ‏‎‎سائرہ 🇮🇳 (@sairashahhalim) April 4, 2022

എന്റെ സഹോദരന്റെ മകളായതിനാല്‍ സ്വാഭാവികമായും അവള്‍ ജനിച്ചപ്പോള്‍ മുതല്‍ എനിക്കവളെ അറിയാം. പ്രതിബദ്ധതയുള്ള, പാവപ്പെട്ടവരെ സഹായിക്കാന്‍ എപ്പോഴും തത്പരയായ, സത്യസന്ധതയുള്ള, കരുതലുള്ള ഒരു വ്യക്തിയാണ് സൈറ. സ്വന്തം ജീവിതം സാമൂഹ്യസേവനത്തിനായി സമര്‍പ്പിച്ചവളാണ്. അവളും ഭര്‍ത്താവും വര്‍ഷങ്ങളായി പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ഒരു ഡയാലിസിസ് ക്ലിനിക്ക് നടത്തുന്നുണ്ട്’- ഷാ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News