എന്‍.എസ് പിള്ള കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍

കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി എന്‍.എസ് പിള്ളയെ നിയമിച്ചു. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലായി വിരമിച്ച അദ്ദേഹം 2018 മുതല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ സ്ഥാപനങ്ങളില്‍ അദ്ദേഹം ധനകാര്യ വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒഡീഷയിലും കേരളത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായും ചത്തീസ്ഗഡില്‍ അക്കൗണ്ടന്റ് ജനറലായും പ്രവര്‍ത്തിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്ന നിലയില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റീജിയണല്‍ പവര്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷനായും കേരള റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്റെയും കേരള സ്റ്റേറ്റ് പവര്‍ ആന്റ് ഇന്‍ഫ്രാസട്രക്ചര്‍ കോര്‍പ്പറേഷന്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെയും പാകിസ്താന്‍ ഇറാന്‍ കുവൈറ്റ് എംബസികളിലും ഓഡിറ്റ് വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭരണ പരിചയമുള്ള ഒരു വ്യക്തിയെ മാരിടൈം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. ഇതിനായി കേരളമാരിടൈം ബോര്‍ഡ് ആക്ടില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here