കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് നിർത്തിവച്ചു

കനത്ത മഴയെ തുടർന്ന് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് മത്സരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിൻ്റെ അവസാന ദിവസം. വെള്ളിയാഴ്ചയാണ് 25-ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്.

കാലിക്കറ്റ് സർവ്വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ മികച്ച 600 കായിക താരങ്ങൾ 5 ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. ഉച്ചക്ക് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

ലോക ചാമ്പ്യൻഷിപ്പ്‌, ഏഷ്യൻ ഗെയിംസ്‌, കോമൺവെൽത്ത്‌ ഗെയിംസ്‌ ഉൾപ്പെടെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകൾക്ക്‌ യോഗ്യത നേടാനുള്ള അവസരമാണ് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌ മീറ്റ്. അത്‌ലറ്റിക്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാർക്ക്‌ നേടിയവർ മാത്രമാണ് മത്സരത്തിനിറങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like