
എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്ത നടപടി പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് എളമരം കരീം. ദേശീയ പണിമുടക്ക് പരാജയപ്പെടുത്താന്‍ ചെയര്‍മാന്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു, വൈദ്യുതി മുടക്കമില്ലാതെയാണ് സാധാരണ KSEB യില്‍ പണിമുടക്ക് നടക്കാറുള്ളത്. ദേശീയ പണിമുടക്ക് പൊളിക്കാന്‍ വാശി പിടിച്ച നിലപാടാണ് KSEB ചെയര്‍മാന്‍ സ്വീകരിച്ചത്, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പണിമുടക്ക് പൊളിക്കാന്‍ ഇടപെടുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ചെയര്‍മാന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും ഈ നിലപാട് അനുവദിക്കാന്‍ പറ്റില്ലെന്നും എളമരം കരീം പറഞ്ഞു. തൊഴിലാളി സംഘടനകള്‍ ഓഫീസര്‍മാരുടെ ന്യായമായ ആവശ്യത്തിന് പിന്തുണ നല്‍കും, പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ നടപടി സ്വീകരിക്കണമെന്നും എളമരം കരീം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here