ഇടുക്കിയില്‍ കുളത്തില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു

ഇടുക്കി കട്ടപ്പനക്ക് സമീപം മേട്ടുക്കുഴിയില്‍ എട്ടു വയസുകാരന്‍ പടുതക്കുളത്തില്‍ വീണ് മരിച്ചു. വാഴക്കല്‍ സൂര്യയുടെ മകന്‍ പ്രശാന്ത് ആണ് മരിച്ചത്. കുളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന.

പിതാവും മാതാവും ജോലിക്കായി പുറത്ത് പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here