മീഡിയാവണ്‍ വിലക്ക്: സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍

മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷവിലക്കുമായി ബന്ധപ്പെട്ട കേസില്‍ മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍. നാലാഴ്ച്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കി. മാര്‍ച്ച് 26നുള്ളില്‍ സത്യവാങ്ങ്മൂലം നല്‍കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

സംപ്രേക്ഷണവിലക്കിന് എതിരെ മീഡിയാവണ്‍ മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കാന്‍ ഇരിക്കവേയാണ് കൂടുതല്‍ സമയം തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News