സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ ചേര്‍ത്ത് പിടിക്കുന്ന ഏക പ്രസ്ഥാനം സിപിഐഎം; സന്തോഷ് കീഴാറ്റൂര്‍

സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ ചേര്‍ത്ത് പിടിക്കുന്ന ഏക പ്രസ്ഥാനം CPIM ആണെന്ന് സിനിമാ നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍. 1992ല്‍ തിരുവനന്തുപുരത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികള്‍ക്കു വേണ്ടി നാടകം അവതരിപ്പിച്ച ഓര്‍മകളും സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ചു. കലാകാരന്മാരെയും സമൂഹത്തിലുള്ള എല്ലാവരെയും ഒരു പോലെ ചേര്‍ത്തു നിര്‍ത്താന്‍ സിപിഐഎം പോലുള്ള ഒരു പാര്‍ട്ടിക്കെ സാധിക്കുവുള്ളുവെന്നും സന്തോഷ് കീഴാറ്റൂര്‍ കൈരളി ന്യൂസിനോട് പറഞ്ഞു

ഇത് ഒരു ചരിത്ര നിമിഷമാണെന്നും രാഷ്ട്രീയ പ്രാധാന്യമുള്ള സമയത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെന്നും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറുകളിലും സംവാദങ്ങളിലും പങ്കെടുത്ത് അഭിപ്രായം വ്യക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here